സംസ്ഥാനത്ത് റേഷൻ സമരമുണ്ടാകില്ലെന്ന് ധനമന്ത്രി

google news
k n balagopal
റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കും.

റേഷൻ സമരമുണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന്‌ മന്ത്രി പറഞ്ഞു. റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കും. കടയടച്ച് പ്രതിഷേധമെന്ന് വാർത്തകളിൽ ആണ് കണ്ടത്. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ബജറ്റിൽ വെച്ച 98 ശതമാനം തുകയും നൽകി കഴിഞ്ഞു. പല ഘട്ടങ്ങളിലായി അധിക തുക റേഷൻ കടയുടമകൾക്ക് നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. കടയടച്ചിടേണ്ട സാഹചര്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വ്യാപാരി സംയുക്ത സമരസമിതി സമരത്തിന് നോട്ടീസ് നൽകി. ഇതുവരെയും നൽകാത്ത ഒക്ടോബറിലെ കമ്മീഷൻ തുക 49 ശതമാനം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് റേഷൻ കടയുടമകളെ പ്രതിസന്ധിയിലാക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശനിയാഴ്ച മുതൽ റേഷൻകടകൾ അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

Tags