സംസ്ഥാനത്ത് ബിജെപി നേതൃമാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

k surendran

സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായെന്ന് വിവരം. കെ സുരേന്ദ്രന്‍ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. 
നേതൃമാറ്റമുണ്ടെങ്കില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനും എം ടി രമേശും പരിഗണിക്കപ്പെടും. വി മുരളീധരന്‍ അധ്യക്ഷപദവിയില്‍ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച കേരളത്തിന് ദേശീയനേതൃത്വം രണ്ടു മന്ത്രിമാരെ നല്‍കിയത് രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

രണ്ടാം ഊഴം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന്‍ അധ്യക്ഷപദം ഒഴിയുകയാണെങ്കില്‍ മൂന്നുപേരുകള്‍ സജീവ പരിഗണനയിലുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് പ്രഥമപരിഗണനയിലുള്ളത്. 

Tags