ഗുരുവിന്റെ രൂപവുമായി സാമ്യമില്ല; കൊല്ലത്തെ ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ പുനഃസ്ഥാപിക്കും
May 6, 2023, 07:32 IST

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഗുരുവിന്റെ രൂപവുമായി സാമ്യമില്ലാത്ത പ്രതിമ സ്ഥാപിച്ചതില്‍ വിവാദം. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ പ്രതിമ സമുച്ചയത്തില്‍ നിന്ന് നീക്കി. പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മുകേഷ് എംഎല്‍എ പറഞ്ഞു. ഉദ്ഘാടനത്തിന് വേണ്ടി സ്ഥാപിച്ച പ്രതിമയെ ചൊല്ലി തെറ്റിദ്ധാരണ വെണ്ടെന്നും മുകേഷ് എംഎല്‍എ പറഞ്ഞു.
56 കോടി രൂപ ചെലവിട്ട് ആണ് ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയം നിര്‍മ്മിച്ചിട്ടുളളത്. സമൂഹ മാധ്യമങ്ങളും പ്രതിമാ വിവാദം ഏറ്റെടുത്തതോടെ ഉടന്‍ തന്നെ പുതിയ പ്രതിമ നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പും അറിയിച്ചു. പുതിയ വെങ്കല പ്രതിമയായിരിക്കും സ്ഥാപിക്കുക.