'അമ്മയിലെ കൂട്ടരാജിയില്‍ വിയോജിപ്പുണ്ട്, ഭൂരിപക്ഷ അഭിപ്രായം അംഗീകരിച്ചു'; അനന്യ

anannya
anannya

താരസംഘടനായ അമ്മയില്‍ കൂട്ടരാജി തീരുമാനത്തില്‍ ഭിന്നത. ടൊവിനോ തോമസ്, അനന്യ, വിനു മോഹന്‍, സരയൂ എന്നിവര്‍ ആദ്യം രാജി തീരുമാനത്തെ എതിര്‍ത്തു. പിന്നീട് ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. 

അമ്മ സംഘടനയിലെ കൂട്ടരാജിയില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് നടി അനന്യ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കുകയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി താരസംഘടന അമ്മ. പൊതുസമ്മതരായ താരങ്ങളെ പരിഗണിക്കണമെന്നാവശ്യം. പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാന്‍ തലമുറ മാറ്റം വേണമെന്നാണ് ഒരുവിഭാഗം താരങ്ങളുടെ അഭിപ്രായം. ലൈംഗിക പീഡനപരാതികളില്‍ പരസ്യപ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ധാരണയുണ്ട്.

Tags