തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന
Nov 1, 2024, 06:31 IST
രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് പറയുന്നത്.
തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസിന്റെ അറിയിപ്പ്.
പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം ഉണ്ടായിരുന്നു. അവിടെയെത്തിയ പൊലീസിന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനം. മുഖം മറച്ച് അര്‍ധ നഗ്‌നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.