തേക്കടി താടാകത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

google news
drowned

തേക്കടി തടാകത്തിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അഗ്നി ശമനം സേനയും, പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

 ഉച്ചയോടെ രാജേഷും, പിതാവുമടങ്ങുന്ന സംഘം തേക്കടിയിൽ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്ന കനാലിൽ മീൻ പിടിക്കുന്നതിനായി ഒത്തുകൂടി. വൈകിട്ട് രാജേഷ് കനാലിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും, പോലീസും അഗ്നി ശമന സേനയും തിരച്ചിൽ നടത്തി. രാത്രിയിൽ നിർത്തിയ തിരച്ചിൽ രാവിലെ വീണ്ടും പുനരാരംഭിച്ചു.

Tags