വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

The young man died after falling from the first floor balcony of the house
The young man died after falling from the first floor balcony of the house

തിരുവല്ല: വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാരാത്ര അഞ്ചുപറയിൽ ശശിധരന്റെ മകൻ സുധീഷ്.എ.എസ് (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. പ്രദേശവാസികൾ ഉ‌ടനെ തിരുവല്ല താലൂക്ക്  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉയരം കുറഞ്ഞ അരഭിത്തിയുടെ മുകളിലൂടെ സമീപത്തെ ടാർ റോഡിലേക്ക് വീണ യുവാവിന്റെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. പുളിക്കീഴ് പൊലീസ് എത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അവിവാഹിതനാണ്.