എന്റെ ശരീരത്തിലെ അണ്ടര്‍വെയറും നിക്കറും ഭാര്യ മേടിച്ചുതന്നതാണ്, ബാക്കിയെല്ലാം സമുദായം തന്നതാണ് ; വെള്ളാപ്പള്ളി നടേശന്‍

google news
Vellappally Natesan

എന്റെ ശരീരത്തിലെ അണ്ടര്‍വെയറും നിക്കറും ഭാര്യ മേടിച്ചുതന്നതാണെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ബാക്കിയെല്ലാം സമുദായം തന്നതാണ്, ഈ മുണ്ടും ഷര്‍ട്ടും വാച്ചും മോതിരവും എല്ലാം സമുദായം തന്നതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
'ഈ ശരീരത്തില്‍ കാണുന്ന ഉടുപ്പും മുണ്ടും വാച്ചും ചെരിപ്പും അണ്ടര്‍വയറും നിക്കറുമെല്ലാം എന്റെ ഭാര്യ മേടിച്ചുതന്നതാണ്. ബാക്കിയെല്ലാം സമുദായം തന്നതാണ്. മാല. മോതിരം, കണ്ണാടി, ചെരിപ്പ് എല്ലാം ഓസാണ്. ഒരാള്‍ വാങ്ങി, മറ്റൊരാള്‍ തയ്ച്ച് തരും, അതില്‍ സന്തോഷമേ ഉള്ളൂ. ആളുകള്‍ സന്തോഷത്തോടെ തരും. ഞാന്‍ സന്തോഷത്തോടെ ഇടും', വെള്ളാപ്പള്ളി പറഞ്ഞു.
'ഇതിന് മുന്‍പ് എന്ത് വളര്‍ച്ചയാണ് എസ്എന്‍ഡിപിക്ക് ഉണ്ടായിട്ടുള്ളത്. എന്ത് വരുമാനമാണുണ്ടായിരുന്നത്. നിരവധി വ്യത്യാസങ്ങള്‍ വന്നിട്ട് പോലും ചില ദുഷ്ട ശക്തികള്‍ ഉണ്ട് കൂട്ടത്തില്‍. അവര് നന്നാവുകയുമില്ല, നമ്മളെ നന്നാക്കുകയു'മില്ലെന്ന് വെള്ളപ്പള്ളി നടേശന്‍ പരിഹസിച്ചു. 24 മണിക്കൂറും ഞാന്‍ ഇവിടെ നില്‍ക്കുന്നു. എനിക്ക് തൊഴില്‍ ഉണ്ടായിരുന്നുവെങ്കില്‍, തൊഴിലിന് പോയിരുന്നെങ്കില്‍ സാമുദായിക പ്രവര്‍ത്തനത്തിന് വിഘാതം വരും. തക്ക സമയത്ത് നിങ്ങളുടെ അടുത്തേക്ക് വരാന്‍ സാധിക്കില്ല, എതിരാളികള്‍ മുതലെടുക്കുമെന്നുള്ളത് കൊണ്ട് 24 മണിക്കൂറും നിങ്ങളോടൊപ്പം നിങ്ങളില്‍ ഒരാളായി നിന്നു. ഞാന്‍ ഇല്ലെങ്കില്‍ സംഘടനാ പ്രവ്രര്‍ത്തനം മുന്നോട്ട് പോകില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 28 കൊല്ലം കൊണ്ട് എത്രയോ കോടി സമ്പാദിക്കേണ്ടതായിരുന്നു താനെന്നും എന്നാല്‍ ഇന്ന് ഒരു കോടിയുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Tags