പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; അല്ലെങ്കില്‍ പരീക്ഷകള്‍ നിരോധിക്കണം; ഹരീഷ് പേരടി

google news
hareesh peradi

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി.ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകള്‍ നിരോധിച്ചാല്‍ എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും കണ്ടെത്താന്‍ പറ്റും. അല്ലാത്ത കാലത്തോളം നമ്മള്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…അല്ലെങ്കില്‍ പരീക്ഷകള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകള്‍ നിരോധിച്ചാല്‍ എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും കണ്ടെത്താന്‍ പറ്റും…

അല്ലാത്ത കാലത്തോളം നമ്മള്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും…എല്ലാവര്‍ക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോല്‍പ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങള്‍ ജയിച്ചവര്‍ ആവുകയുള്ളു…യഥാര്‍ത്ഥ വിജയികള്‍ ആവുകയുള്ളു…

Tags