സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകിയ നടിയുടെ മൊഴി രേഖപ്പെടുത്തി
Aug 31, 2024, 21:33 IST
ദുബായ്: സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറിയെന്ന സംവിധായകൻ തുളസിദാസിനെതിരായ പരാതിയിൽ. നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കോൾ വഴി ഓൺലൈൻ ആയാണ് മൊഴിയെടുത്തത്.
'അവൻ ചാണ്ടിയുടെ മകൻ' എന്ന സിനിമയുടെ ചിത്രീകരണസമയത്ത് സംവിധായകനിൽനിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു നടിയുടെ പരാതി. 2018 ഒക്ടോബറിൽ താരസംഘടനയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. താരസംഘടനയായ അമ്മയ്ക്ക് ആദ്യമായി പരാതി നൽകിയ നടിയാണ് ഇവർ.
അതേസമയം അമ്മയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ അന്വേഷണസംഘത്തോട് പറഞ്ഞതായി അവർ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയിൽ പ്രതീക്ഷയുണ്ടെന്നും താരം അറിയിച്ചു.