പി. ജയരാജൻ വധശ്രമ കേസ്: പ്രതികളായ ആർ.എസ്. എസ് പ്രവർത്തകർക്ക് വാറൻഡ് നോട്ടീസ് അയക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

P jayarajan
P jayarajan

തലശേരി: തിരുവോണ നാളിൽ പി. ജയരാജന്റെ വീട്ടിൽ കയറിയുള്ള വധശ്രമക്കേസിൽ ആർഎസ്എസുകാരായ പ്രതികൾക്ക് വാറൻഡ് അയക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ അഭിഭാഷകൻ ആരോപിച്ചു.

പ്രതികളെ വെറുതേവിട്ടതിന് എതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ മാര്‍ച്ച് മൂന്നാം തീയതി വിശദമായ വാദം കേൾക്കും. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍എസ്എസ്. പ്രവര്‍ത്തകരായ ആറു പ്രതികളില്‍ ഒരാളൊഴികെ മറ്റെല്ലാവരേയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് പി ജയരാജനും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. തിരുവോണനാളിൽ കതിരൂർ ഓട്ടച്ചി മാ ക്കൂലിലെ വീട്ടിൽ കയറിയാണ് വധശ്രമം നടന്നത്.

Tags