തീവണ്ടിയുടെ ഷട്ടര്‍ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റു; വിരലുകള്‍ വീണ്ടെടുത്തു പൊലീസ്

google news
train

തീവണ്ടിയുടെ ഷട്ടര്‍ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റുപോയി. തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിന്‍ഡോ ഷട്ടര്‍ വീണത്. പാലരുവി എക്‌സ്പ്രസ്സിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഷട്ടര്‍ വീണത്. കോട്ടയത്തെത്തിയ ഇവരെ റെയില്‍വെ പൊലീസ് കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചു.

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോയിലാണ് വേലമ്മയെ അശുപത്രിയിലെത്തിച്ചത്. ചെങ്ങന്നൂരിലെത്തിയ പാലരുവി എക്‌സ്പ്രസ്സില്‍ നിന്നും അറ്റ കൈവിരലുകള്‍ പൊലീസ് വീണ്ടെടുക്കുകയും കോട്ടയത്തെ ആശുപത്രിയിലേയ്ക്ക് രാത്രി വൈകി എത്തിക്കുകയും ചെയ്തു.

Tags