SALE കളം കാലിയാകുന്നു, ശരത്ചന്ദ്രപ്രസാദും പോയി; പരിഹാസവുമായി പി കെ ശ്രീമതി

sreemathy

കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ടി. ശരത് ചന്ദ്രപ്രസാദ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇന്നലെ രാജിവെച്ചിരുന്നു.
തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.എന്നാല്‍ രാജിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി കെ ശ്രീമതി. SALE കളം കാലിയാകുന്നു, ശരത്ചന്ദ്രപ്രസാദും പോയി എന്നായിരുന്നു പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.
കോണ്‍ഗ്രസ് 20 പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്കും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വീതിച്ചുനല്‍കിയിരുന്നു. എന്നാല്‍ ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്റെയും ചുമതല ലഭിച്ചിരുന്നില്ല.

രാജിപ്രഖ്യാപനം സമ്മര്‍ദ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി നേതൃത്വത്തിന് രാജി നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നല്‍കിയത്.

Tags