ഭരണഘടനയുടെ ആമുഖം സ്‌കൂളുകളില്‍ എഴുതിവെക്കണം: അസംബ്ലിയില്‍ ചൊല്ലണം; സിബിസിഐ

BACK TO school

ക്രൈസ്തവ സ്‌കൂളുകള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി ഭാരത കത്തോലിക്ക മെത്രാന്‍സമിതി സിബിസിഐ. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പാലിക്കപ്പെടേണ്ട മാര്‍??ഗനിര്‍ദേശങ്ങളും സിബിസിഐ പുറപ്പെടുവിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം എഴുതിവെക്കണമെന്നും എല്ലാ സ്‌കൂള്‍ അസംബ്ലിളികളിലും ഭരണഘടനയുടെ ആമുഖം ചെല്ലികൊടുക്കണമെന്നും സ്‌കൂളുകള്‍ക്ക് സിബിസിഐ നിര്‍ദേശം നല്‍കി. 'രാജ്യത്തെ ഇപ്പോഴത്തെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളിലുള്ള വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍' എന്ന തലക്കെട്ടിലാണ് സിബിസിഐയുടെ വിദ്യാഭ്യാസസാംസ്‌കാരിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളില്‍ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ഭാരതത്തോടുള്ള വിദ്യാര്‍ത്ഥികളുടെ അഖണ്ഡതയും സ്‌നേഹവും വളര്‍ത്തിയെടുക്കാനുമാണ് ഈ നീക്കങ്ങള്‍. പല ക്രൈസ്തവ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പല വിഷയങ്ങളും ഉയര്‍ന്നു വരുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് സിബിസിഐ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കൂടാതെ ഇതോടൊപ്പം സ്‌കൂളുകള്‍ പാലിക്കേണ്ട വിവിധ നിര്‍ദേശങ്ങളും സിബിസിഐ പുറപ്പെടുവിച്ചു. സ്‌കൂളുകളില്‍ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കണം. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ പേരില്‍ ഒരു വിവേചനവും പാടില്ല. മറ്റ് മതസ്ഥരായ കുട്ടികളിലേക്ക് ക്രൈസ്തവ മതപാരമ്പര്യത്തെ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. കുട്ടികളുടെ നാനാത്വം പ്രതിഫലിക്കുന്ന വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാകണം അധ്യാപകര്‍. സ്‌കൂളും അതിന്റെ സാഹചര്യങ്ങളും കുട്ടികള്‍ക്ക് അനുയോജ്യമായിട്ടുള്ളതായിരിക്കണം.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനികള്‍, ശാസ്ത്രജ്ഞര്‍, കവികള്‍, ദേശീയനേതാക്കള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയിലും ചുമരുകളിലും പ്രദര്‍ശിപ്പിക്കണം. സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റ് പ്രധാന കെട്ടിടത്തിന്റെ കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. നിയമനങ്ങള്‍ സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിക്കണം തുടങ്ങിയവയാണ് സിബിസിഐ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.

Tags