ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

The number of pilgrims who visited Sabarimala crossed 10 lakh
The number of pilgrims who visited Sabarimala crossed 10 lakh

പി വി സതീഷ് കുമാർ

ശബരിമല: ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെയായിരുന്നു. 88751 പേരാണ് ഇന്നലെ മാത്രം ദർശനം നടത്തിയത്. സ്പോട് ബുക്കിംഗിലും വൻ വർദ്ധനവ് ആണ് ഉണ്ടാകുന്നത്. ഇന്നലെ 15514 പേരാണ് സ്പോട് ബുക്കിംഗിലൂടെ എത്തിയത്. പുൽമേട് വഴി ഇന്നലെ 768 പേർ ദർശനത്തിനെത്തി.  

Pilgrims flock to Sabarimala even today the day of panthrandu vilakku

മണ്ഡലകാലത്തിനായി നടന്ന തുറന്ന ശേഷം ആകെ 10,02,196 തീർത്ഥാടകർ ദർശനം നടത്തി. പുല്ലുമേട് പാത വഴി 7,705 പേരെത്തി. 10,02,196 പേർ സ്പോർട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. തീർത്ഥാടകത്തിരക്ക് ഇന്നും തുടരുകയാണ്. രാവിലെ 8 മണി വരെ 28727 പേർ പമ്പയിൽ നിന്നും മലകയറി. ഇതിൽ 5965 പേർ സ്പോട് ബുക്കിംഗിലൂടെയാണ് എത്തിയത്.