വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു ; സംസ്ഥാനത്ത് കൂടുതല്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കും
എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.
സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോര്‍ട്ട് തയാറാക്കാന്‍ ട്രാഫിക്ക് ഐജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.
റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിരവധി വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എഐ ക്യാമറകള്‍ വിജയകരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെടാത്ത ഇടങ്ങള്‍ കേന്ദ്രീകരിച്ചാകും പൊലീസ് ക്യാമറകള്‍ സ്ഥാപിക്കുക. എഐ ക്യാമറകളുടെ എണ്ണം കൂട്ടാന്‍ നേരത്തേ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.