എൽഡിഎഫ് സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുത്തു; എൻ.എസ്.എസ് നേതാവിനെതിരെ നടപടി

nss

കോട്ടയം: കോട്ടയത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത എൻ.എസ്.എസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. 

അടിയന്തിരമായി താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാജി ആവശ്യപ്പെടുകയായിരുന്നു. പകരം വൈസ് പ്രസിഡന്റിന് ചുമതല നൽകി.

അതേസമയം തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നുമാണ് ചന്ദ്രൻ നായർ പ്രതികരിച്ചത്.