മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

kp yohannan

അമേരിക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം ഈ മാസം 21ന് നടക്കും. ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. നേരത്തെ കുറ്റപ്പുഴ സഭാ ആസ്ഥാനത്ത് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡ് തീരുമാനമെടുത്തിരുന്നു. ഭൗതിക ദേഹം അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചൊവ്വാഴ്ചയാണ് അമേരിക്കയിലെ ടെക്‌സസില്‍ പ്രഭാത സവാരിക്കിടെ മാര്‍ അത്തനേഷ്യസ് വാഹനാപകടത്തില്‍ പെടുന്നത്. ഗുരുതര പരിക്ക് പറ്റിയ അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിലെത്തിയച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേല്‍, സാറ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍.

പുതിയ മെത്രാപ്പൊലീത്തയെ ഉടന്‍ പ്രഖ്യാപിക്കും. അത് വരെയും താത്കാലിക ചുമതല ഒമ്പതംഗ ബിഷപ്പ് കൗണ്‍സില്‍ നിര്‍വഹിക്കും. സാമുവേല്‍ മോര്‍ തിയൊഫിലോസ് എപ്പിസ്‌കോപ്പയ്ക്കാണ് ഈ കൗണ്‍സിലിന്റെ ചുമതല.

Tags