അരുണാചല്‍ പ്രദേശില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെയും സുഹൃത്തിന്റെയും മൃതശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും

google news
naveen

അരുണാചല്‍ പ്രദേശില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെയും സുഹൃത്തിന്റെയും മൃതശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും. മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ കഴിഞ്ഞിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നാട്ടിലേക്ക് തിരിക്കാനാണ് നീക്കം.

ഇറ്റാനഗറില്‍ എത്തിയ വട്ടിയൂര്‍ക്കാവ് പൊലീസ് സംഘം അരുണാചല്‍ പ്രദേശില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മരണവുമായി ബന്ധപ്പെട്ട് അരുണാചല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സഹകരിച്ച് ആയിരിക്കും കേസ് അന്വേഷിക്കുക. അതിനിടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതികളുടെ കയ്യില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണെങ്കിലും, നവീന്‍ ആണോ യുവതികളുടെ കൈ മുറിച്ചത് എന്നും സംശയം ഉണ്ട്. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.


തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ 'ശ്രീരാഗ'ത്തില്‍ ആര്യ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Tags