മാസപ്പടി കേസ്; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

google news
court

മാസപ്പടി കേസില്‍ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആര്‍.എല്‍  കമ്പനി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി  ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി സമന്‍സ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി.
എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് സി.എം.ആര്‍.എല്‍, എം.ഡിയും സി.എഫ്.ഒ യും  മറ്റ് ഏജന്‍സികളോട് സമ്മതിച്ചിട്ടുണ്ടെന്നും സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി അപക്വമായതിനാല്‍ തള്ളണമെന്നുമാണ് ഇ.ഡി അറിയിച്ചിട്ടുള്ളത്.

ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സി.എം.ആര്‍.എല്‍ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്ഡില്‍   133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു എന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.

Tags