പാലക്കാട് അട്ടപ്പാടിയിൽ കാണാതായ വാച്ചറെ കണ്ടെത്തി
Nov 29, 2024, 14:03 IST
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാണാതായ വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മുരുകനെയാണ് പ്ലാമരത്തിന് സമീപം തച്ചമല വനമേഖലയിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.