കൊല്ലം കരുനാഗപ്പിള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കണ്ടെത്തി
തൃശൂര്‍: കൊല്ലം കരുനാഗപ്പിള്ളിയില്‍നിന്നും കാണാതായ വിദ്യാര്‍ഥിനിയെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ 18നാണ് വിദ്യാര്‍ഥിനിയെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ കരനാഗപ്പിള്ളി പോലീസില്‍ പരാതി നല്കി.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് സംബന്ധിച്ച് വിദ്യാര്‍ഥിനിയും അമ്മയും തമ്മില്‍ വഴക്കിട്ടതായി പറയുന്നു. ഇതില്‍ മനംനൊന്താണ് വീടുവിട്ടത്. കരുനാഗപ്പിള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നും വിദ്യാര്‍ഥിനി സ്‌കൂട്ടറില്‍ യാത്ര ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി വിവരം ലഭിച്ചു.
ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ ഇവര്‍ പിന്നീട് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെത്തുകയായിരുന്നു. ഇതിന് മുമ്പും ഇവര്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇതുകൊണ്ടായിരിക്കാം ധ്യാനകേന്ദ്രം തെരഞ്ഞെടുത്തതെന്നാണ് പോലീസ് കരുതുന്നത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനി ധ്യാനകേന്ദ്രത്തിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് കൊരട്ടി പോലീസ് ധ്യാനകേന്ദ്രത്തിലെത്തി വിദ്യാര്‍ഥിനിയെ കണ്ടെത്തുകയും ചെയ്തു. വിദ്യാര്‍ഥിനിയെ പിന്നീട് കരുനാഗപ്പിള്ളി പോലീസിന് കൈമാറി.