മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു

The young man's head caught fire while repairing a car in Malappuram
ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലിൽ മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീയിട്ടു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു.

ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മകൻ ബിനുവിനെ പൊലീസ് മാനസിരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

രാവിലെ പത്തുമണിയോടെയാണ് ബിനു വീടിന് തീയിട്ടത്. മുറിക്കുള്ളിൽ അമ്മയുണ്ടായിരുന്ന സമയത്താണ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോള്‍ അമ്മ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. തീ ആളിപ്പടുന്നത് കണ്ട നാട്ടുകാരെത്തിയ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

Tags