മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണ; ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി

google news
pinarayi vijayan

 ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതലെന്നും ഈ മുന്നേറ്റത്തിന് ഈസ്റ്റര്‍ ദിനാഘോഷങ്ങള്‍ കരുത്തുപകരുമെന്നും മുഖ്യമന്ത്രി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പിണറായി വിജയന്‍ ആശംസകളറിയിച്ചത്.

പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സ്‌നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങള്‍ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതല്‍.
മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റര്‍ ദിനാഘോഷങ്ങള്‍ കരുത്തുപകരും. ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ കൊണ്ടാടാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍, മുഖ്യമന്ത്രി കുറിച്ചു.

Tags