കണ്ണൂരില്‍ കാലിന് പരുക്കേറ്റ മയിലിനെ എറിഞ്ഞു കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

The man who shot and killed the injured peacock in Kannur was arrested
The man who shot and killed the injured peacock in Kannur was arrested
ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത് . കാലിന് പരിക്കുള്ളതിനാല്‍ നടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന മയിലിന് നേരെ തോമസ് മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. തുടര്‍ന്ന് ചത്ത മയിലിനെ കറിവയ്ക്കുകയായിരുന്നു.

കണ്ണൂർ :കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്.

കാലിന് പരിക്കുള്ളതിനാല്‍ നടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന മയിലിന് നേരെ തോമസ് മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. തുടര്‍ന്ന് ചത്ത മയിലിനെ കറിവയ്ക്കുകയായിരുന്നു. തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്.

ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. ഇതു ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Tags