അന്വേഷണം അനിശ്ചിതത്വത്തില്‍; ആശങ്കയില്‍ സിദ്ധാര്‍ത്ഥന്റെ കുടുംബം

Siddharths mysterious death Six people arrested  real accused SFI KSU said that it was hidden

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. മാര്‍ച്ച് 9 ന് കേസ് സിബിഐയ്ക്ക് വിട്ടിരുന്നു. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. എന്നാല്‍ ഇതോടെ കേരള പൊലീസ് ഏറെക്കുറെ അന്വേഷണത്തില്‍ നിന്ന് പിന്‍വാങ്ങിയ മട്ടാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ദിവസം പൊലീസ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ 20 പേരുടെയും അറസ്റ്റ് പൂര്‍ത്തിയായെന്നാണ് പൊലീസ് പറയുന്നത്.
സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ ആശങ്കയിലാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കില്‍ അന്വേഷണം എങ്ങനെ മുമ്പോട്ട് പോകുമെന്ന കാര്യത്തിലും കുടുംബത്തിന് ആശങ്കയുണ്ട്. സിബിഐ എത്തുന്നതു വരെ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും സിദ്ധാര്‍ത്ഥന്റെ കുടുംബം ആരോപിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിചേര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.
ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കാള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags