ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന അരക്കോടി കവര്‍ന്ന സംഭവം ആസൂത്രിതമെന്ന് സൂചന

google news
atm

ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന അരക്കോടി കവര്‍ന്ന സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കോടിയിലധികം കൊണ്ടുപോകുമ്പോഴും ആയുധധാരിയായ സുരക്ഷാ ജീവനക്കാരന്‍ ഇല്ലാതിരുന്നതെന്ത് കൊണ്ടാണ് തുടങ്ങി നിരവധി ദുരൂഹതകളാണ് പൊലീസ് സംശയിക്കുന്നത്. 

വാഹനത്തിന്റെ ഇരുവശത്തെയും ഇരുമ്പ് ഗ്രില്‍ ഒരേ സമയം കേടായതിലും ദുരൂഹതയുണ്ട്. അതേസമയം, സുരക്ഷാ വീഴ്ചകള്‍ കൃത്യമായി മനസ്സിലാക്കിയവരാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. നിലവില്‍ കര്‍ണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ഏജന്‍സിയുടെ വാഹനത്തെ പിന്തുടര്‍ന്ന വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Tags