മരിച്ചയാളുടെ പേരിലുള്ള പെന്‍ഷന്‍ തട്ടിയ സംഭവം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

google news
congress

മലപ്പുറം ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
പെന്‍ഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറില്‍ മരിച്ച പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ ഒരു വര്‍ഷത്തോളമുള്ള പെന്‍ഷന്‍ തട്ടി എടുത്തു എന്നാണ് പരാതി. 2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായി. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടുമില്ല. മെംബര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

Tags