കരിവെള്ളൂരിൽ വനിതാ സിവിൽ പൊലിസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് പുതിയതെരുവിൽ അറസ്റ്റിൽ

The husband who hacked a female civil police officer in Karivellur was arrested in puthiyatheru
The husband who hacked a female civil police officer in Karivellur was arrested in puthiyatheru

കാസർകോട് ജില്ലയിലെ ചന്തേര പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ പലിയേരി ദിവ്യശ്രീയെയാണ് പ്രതിയായ ഭർത്താവ് രാജേഷ് കൊടുവാൾ കൊണ്ടു വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിക്ക് വെട്ടിക്കൊന്നത്.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റിൽ വ്യാഴാഴ്ച്ച . രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവിൽ വെച്ചാണ് പ്രതി വളപട്ടണം പൊലിസിൻ്റ പിടിയിലായത്. മൊബൈൽ ഫോൺ ടവർ ലൊക്കെഷൻ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പുതിയ തെരുവിലുണ്ടെന്ന് വ്യക്തമായത്. ഇതേ തുടർന്ന് വളപട്ടണം പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാസർകോട് ജില്ലയിലെ ചന്തേര പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ പലിയേരി ദിവ്യശ്രീയെ (35)യാണ് പ്രതിയായ ഭർത്താവ് രാജേഷ് കൊടുവാൾ കൊണ്ടു വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിക്ക് വെട്ടിക്കൊന്നത്.

കഴുത്തിനും കൈകൾക്കും ആഴത്തിൽ വെട്ടേറ്റ ദിവ്യശ്രീ മരണമടയുകയായിരുന്നു. മകളെ അക്രമിക്കുന്നത് തടഞ്ഞദിവ്യശ്രിയുടെ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു.ഇയാൾ കണ്ണൂർ ചാലയിലെ ബി.എം. എച്ച് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ദിവ്യശ്രീ വീട്ടിൽ എത്തിയത്. കൊലനടന്ന ദിവസായ വ്യാഴാഴ്ച  കണ്ണൂർ കുടുംബ കോടതി ദിവ്യശ്രീയുടെയും രാജേഷിൻ്റെയും വിവാഹമോചന കേസ് പരിഗണിച്ചിരുന്നു.

The husband who hacked a female civil police officer in Karivellur was arrested in puthiyatheru

'നേരത്തെയും ദിവ്യശ്രീയുടെ വീട്ടിലെത്തി രാജേഷ് വഴക്കുണ്ടാക്കിയിരുന്നു ഇതു സംബന്ധിച്ച് പൊലിസ് കേസുണ്ട്. കുടുംബ കോടതിയിൽ നിന്നും മടങ്ങിയെത്തിയതിനു ശേഷമാണ് രാജേഷ് ദിവ്യശ്രീയുടെ വീട്ടിൽ ഒരു കുപ്പി പെട്രോളും കൊടുവാളുമായി ബൈത്തിലെത്തിയത് വീട്ടിൽ കയറിയ ഉടനെ തന്നെ ഇയാൾ ദിവ്യശ്രീയെ അക്രമിക്കുകയായിരുന്നു പ്രണയ വിവാഹിതരാണ് രാജേഷും ദിവ്യശ്രീയും.റിട്ട. മിലിറ്ററി ഇൻ്റലിജൻസ് സർവീസ് ഉദ്യോഗസ്ഥനാണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ദിവ്യശ്രീയുടെ പിതാവ് വാസു.

പരേതയായ റിട്ട: ജില്ലാ നഴ്സിങ് ഓഫീസർ പാറുവാണ് ദിവ്യ ശ്രിയുടെ മാതാവ്. ചെറുപുഴ എസ്.ബി.ഐ ജീവനക്കാരിയായ പ്രബിതയാണ് സഹോദരി. ഏഴാം ക്ളാസ് വിദ്യാർത്ഥിയായ ഒരു മകൻ രാജേഷ് - ദിവ്യശ്രീ ദമ്പതികൾക്കുണ്ട്.

 

Tags