ഹോം ഗാര്‍ഡിനെ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു ; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്
Nov 26, 2024, 08:02 IST
സീബ്ര ലൈനിന് സമാന്തരമായി ഇയാള്‍ വാഹനം നിര്‍ത്തിയിട്ടത് കണ്ട് ഹോം ഗാര്‍ഡ് മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു
മുസ്ലീം ലീഗ് നേതാവ് ഹോം ഗാര്‍ഡിനെ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു. വയനാട് കമ്പളക്കാട് ആണ് സംഭവം.
വെളുത്ത പറമ്പത്ത് ഷുക്കൂര്‍ ഹാജ്ക്ക് എതിരെയാണ് കേസ്. സീബ്ര ലൈനിന് സമാന്തരമായി ഇയാള്‍ വാഹനം നിര്‍ത്തിയിട്ടത് കണ്ട് ഹോം ഗാര്‍ഡ് മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു. ഇതു ചോദ്യം ചെയ്തതിനാലാണ് ഷുക്കൂര്‍ ഹാജി ഹോം ഗാര്‍ഡിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. അടിയേറ്റ് ഹോം ഗാര്‍ഡിന്റെ പല്ല് ഇളകി , പ്രതിയെ പിടികൂടാനായിട്ടില്ല.