ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും

google news
maramon

ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപൊലിത്തയാണ് 129 ാമത് കണ്‍വഷന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ സംഗമത്തിനായി പമ്പാ തീരം ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 18 വരെയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുക. ഒരു ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓലപ്പന്തലും മറ്റ് സജ്ജീകരണങ്ങളും തയ്യാറായെന്ന് ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ പറഞ്ഞു.

ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെഷന്‍ നടത്തുക. യാത്ര സൗകര്യത്തിനായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകളും നടത്തും. രാഷ്ട്രീയ സാംസ്‌ക്കാരിക സമൂഹിക രംഗത്തെ പ്രമുഖര്‍ ഒരാഴ്ച നീളുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

Tags