പറച്ചിലില്‍ ഹീറോയും കാര്യത്തില്‍ സീറോയും ; വി ഡി സതീശനെ പരിഹസിച്ച് വെള്ളാപ്പള്ളി
Mar 27, 2025, 06:41 IST


കെ സുധാകരനെ ചീത്ത പറയുന്നതാണ് പുള്ളിയുടെ രീതി.
പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി ഡി സതീശനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പറച്ചിലില്‍ ഹീറോയും കാര്യത്തില്‍ സീറോയും ആണ്. കെ സുധാകരനെ ചീത്ത പറയുന്നതാണ് പുള്ളിയുടെ രീതി.ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെയും പറയുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അടുത്ത തവണയും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ പിണറായി അല്ലാതെ മറ്റൊരാള്‍ ഇല്ല. മറ്റാരെങ്കിലും മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടി അടിച്ചു പിരിയുമെന്നും അദ്ദേഹം പറഞ്ഞു.