അരി പൊടിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

The employee was seriously injured after her hand got stuck in the rice grinding machine
The employee was seriously injured after her hand got stuck in the rice grinding machine

തൃശൂര്‍: ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് അരി പൊടിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. ഇരിങ്ങപ്പുറം ഗണേഷ് ഫുഡ് പ്രോഡക്റ്റ്‌സിലെ ജീവനക്കാരി സരോജിനിക്കാണ് (68) പരുക്കേറ്റത്. 

മെഷീനിനുള്ളില്‍ വലതു കൈ കുടുങ്ങിയ ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.