അജീഷിന്റെ ജീവനെടുത്ത ആന ചാലിഗദ്ദ പ്രദേശത്ത് തന്നെ തുടരുന്നു ; ട്രാക്കിംഗ് തുടങ്ങുമെന്ന് റേഞ്ച് ഓഫീസര്‍

google news
ajeesh

വയനാട് പടമല ചാലിഗദ്ധയില്‍ അജീഷിന്റെ ജീവനെടുത്ത ആന ചാലിഗദ്ദ പ്രദേശത്ത് തന്നെ തുടരുന്നു. ഉടന്‍ ട്രാക്കിംഗ് തുടങ്ങുമെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു. മുന്‍പ് കണ്ട സ്ഥലത്തു നിന്നും കുറച്ചുകൂടി വനമേഖലയിലേയ്ക്ക് കയറിയാണ് ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.

റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ചു പിടികൂടാനുള്ള ശ്രമം ഇരുട്ടായതിനാല്‍ ഇന്നലെ വനം വകുപ്പ് ഉപേക്ഷിച്ചിരുന്നു. റേഡിയോ കോളര്‍ സിഗ്‌നല്‍ ലൊക്കേറ്റ് ചെയ്ത സമയത്ത് പടമലക്കുന്നിന് മുകളില്‍ ആയിരുന്നു കാട്ടാനയുടെ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. രാത്രി വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് ആനയെ നിരീക്ഷിക്കാനായി ക്യാമ്പ് ചെയ്തിരുന്നു. രാവിലെ ആനയുടെ ലൊക്കേഷന്‍ സിഗ്‌നല്‍ ലഭിച്ചാല്‍ ഉടന്‍ മൈക്കു വെടി വെച്ചു പിടികൂടാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് ആരംഭിക്കും.

Tags