'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് കങ്കണ

kangana
kangana

ഉദ്ധവ് താക്കറെയുടെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നതെന്ന് കങ്കണ ആരോപിച്ചു. ഉദ്ധവ് താക്കറെയുടെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു.

'അവര്‍ എന്റെ വീട് തകര്‍ക്കുകയും എന്നെ അസഭ്യം പറയുകയും ചെയ്തു. അത്തരം പ്രവൃത്തികള്‍ക്ക് അനന്തര ഫലങ്ങള്‍ ഉണ്ടാകും. ഉദ്ധവ് താക്കറെയുടെ കനത്ത പരാജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നു'' എന്നാണ് കങ്കണയുടെ പ്രതികരണം. സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ, അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവമെന്നും ആരാണ് അസുരനെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുക എന്നും മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വന്‍ വിജയത്തിന് ശേഷം കങ്കണ പ്രതികരിച്ചു.

Tags