യുവ ഡോക്ടറുടെ മരണം; ദാമ്പത്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദം മൂലമെന്ന് പൊലീസ്

google news
doctor

സ്വകാര്യ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തത് ദാമ്പത്യ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കെ ഇ ഫെലിസ് നസീര്‍(31) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ താമസസ്ഥലത്താണ് ഡോ. ഫെലിസ് നസീറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഒരു വര്‍ഷം മുമ്പ് ഫെലിസ് വിവാഹമോചിതയായിരുന്നു. മുന്‍ഭര്‍ത്താവും ഡോക്ടറായിരുന്നു. ഇദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതായാണ് വിവരം. കോഴിക്കോട് ഫറൂഖില്‍ പുറ്റേക്കാട് ഇളയിടത്ത്കുന്ന് വയനാടന്‍ വീട്ടില്‍ നസീറിന്റെയും അസ്മാബിയുടെയും മകളാണ് ഫെലിസ്.

Tags