കോഴിക്കോട് കോരപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

DROWNED TO DEATH
DROWNED TO DEATH

കോഴിക്കോട്: കോരപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര എനോത് സ്വദേശി ബിജേഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു സംഭവം.

യുവാവ് ചാടിയ ഭാഗത്തുനിന്നും 300 മീറ്റർ ദൂരെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബ ടീം സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.