മത്സരത്തില്‍ തരൂരിനെ തുണച്ചത് തീര ദേശം

tharoor

തിരുവനന്തപുരത്ത് 2014 ലേതിന് സമാനമായാണ് ശശി തരൂരിന്റെ അവസാനഘട്ടത്തിലെ തിരിച്ച് വരവ്. യുഡിഎഫും എന്‍ ഡി എയും തമ്മില്‍ നേരിട്ടേറ്റുമുട്ടിയ തലസ്ഥാനത്ത് ഇത്തവണയും തീരദേശ വോട്ടുകളാണ് തരൂരിനെ തുണച്ചത്. പാറശ്ശാല മണ്ഡലത്തില്‍ രണ്ടാമതെത്തിയത് ഒഴിച്ചാല്‍ വോട്ടെടുപ്പിന്റെ ഒരുഘട്ടത്തിലും പന്ന്യന്‍ രവീന്ദ്രന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.ത്രികോണപ്പോരിനൊടുവില്‍ തലസ്ഥാനത്തെ ത്രില്ലടിപ്പിച്ച വിജയമാണ് ശശി തരൂന് ലഭിച്ചത്.

കോണ്‍ഗ്രസ്സിനായി രണ്ടാം തവണ മത്സരിക്കാന്‍ 2014 ല്‍ കളത്തിലിറങ്ങിയപ്പോള്‍ ഒ രാജഗോപാല്‍ തീര്‍ത്ത പ്രതിരോധത്തിന് സമാനമായിരുന്നു ഇത്തവണ രാജീവ് ചന്ദ്രശേഖറും കാഴ്ചവെച്ചത്.തരൂരിനെ വെളളം കുടിപ്പിച്ച ബിജെപി, ഒരുവേള പ്രതീക്ഷകളുടെ കൊടുമുടി കയറിയെങ്കിലും ഫോട്ടോ ഫിനിഷില്‍ നിലം പതിക്കുകയായിരുന്നു. 16077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂര്‍ തലസ്ഥാനത്തെ താരമായത്. കടുത്ത മത്സരം നേരിട്ട തിരുവനന്തപുരത്ത് തീരദേശവും ഗ്രാമീണ മേഖലയുമാണ് തരൂരിന് തുണയായത്.

Tags