മുഖ്യമന്ത്രിയ്ക്ക് കമ്മ്യൂണിസം പറയാം, കമ്മ്യൂണലിസം പറയരുത് ; പി കെ കുഞ്ഞാലിക്കുട്ടി

kunjali
kunjali

മുഖ്യമന്ത്രിയുടെ 'മലപ്പുറം പ്രസ്താവന'യ്‌ക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന് ശക്തമായ ശ്രമം നടക്കുന്നുവെന്നും അത്തരം ശക്തികള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുന്ന പരമാര്‍ശമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ 'കമ്മ്യൂണലിസം' പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന് നാവുപിഴ വന്നതായിരുന്നുവെങ്കില്‍ ഖേദം പ്രകടിപ്പിച്ചാല്‍ പ്രശ്‌നം തീരുമായിരുന്നു. പക്ഷേ ഇതിപ്പോള്‍ ഒരു പി ആര്‍ ഏജന്‍സി ചെയ്തതാണെന്നാണ് പറയുന്നത്. ഏതാണ് ഈ പി ആര്‍ ഏജന്‍സിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


അതേ സമയം ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രം?ഗത്ത് എത്തിയിരുന്നു. ഹിന്ദുവില്‍ വന്നത് താന്‍ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദു പത്രം അവര്‍ക്ക് പറ്റിയ വീഴ്ച സമ്മതിച്ചു. ഏതെങ്കിലുമൊരു മത വിഭാ?ഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാ?ഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാ?ഗത്തിനോ എതിരായി തന്റെ ഭാ?ഗത്തുനിന്ന് പരാമര്‍ശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

Tags