ശബരിമല സുവര്‍ണാവസരമെന്ന വിവാദപ്രസംഗം: പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി
Nov 21, 2024, 15:30 IST
കൊച്ചി: ശബരിമല ബിജെപിക്ക് സുവര്‍ണാവസരമെന്ന വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്.
ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലായിരുന്നു കേസ്. കോഴിക്കോട് കസബ പൊലീസായിരുന്നു കേസെടുത്തത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലാണ് ഇപ്പോൾ ഉത്തരവ്.