നടൻ ജയസൂര്യക്കെതിരായ കേസ് തൊടുപുഴ പൊലീസിന് കൈമാറി

actor jayasurya
actor jayasurya

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമക്കേസ് തൊടുപുഴ പൊലീസിന് കൈമാറി. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ് തൊടുപുഴ പൊലീസിന് കൈമാറിയത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നു എന്ന പരാതിയിലെടുത്ത കേസ് ആണ് തൊടുപുഴ പൊലീസിന് കൈമാറിയത്. 

ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.