കണ്ണൂർ കാൾ ടെക്സിൽ ഓട്ടത്തിനിടെ കാർ' കത്തിനശിച്ചു, യുവാവ് ഇറങ്ങിയോടി രക്ഷപ്പെട്ടു
. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർഫോഴ്സെത്തി വെള്ളം ചീറ്റി തീയണക്കുകയായിരുന്നു.
കണ്ണൂർ: കണ്ണൂർ കാൽടെക്സിലെ ചേംബർ ഹാളിന് മുൻവശം കാർ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിക്കാണ് സംഭവം. കക്കാട് കോർ ജാൻ സ്കൂളിനടുത്തുള്ള സർവീസ് സെൻ്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡിൽ നിന്നും ബോണറ്റിനുള്ളിൽ പുക ഉയരാൻ തുടങ്ങിയത്. ഉടൻ സർവീസ് സെൻ്ററിലെ ജീവനക്കാരനായ കാർ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
ഇതിനു ശേഷം തീയ്യും പുകയുമോടെ കാർ കത്തിനശിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർഫോഴ്സെത്തി വെള്ളം ചീറ്റി തീയണക്കുകയായിരുന്നു. കാറിൻ്റെ സീറ്റും മറ്റു ഭാഗങ്ങളും പൂർണമായി കത്തിയമർന്നിട്ടുണ്ട്. സർവീസിന് കൊണ്ടു വന്ന മാരുതി 800 കാറെടുത്തു പോയി ബാങ്കിൽ പണമടച്ചു തിരിച്ചു വരുമ്പോഴാണ് കാറിൽ നിന്നും പുക ഉയർന്നതെന്ന് അർജുൻ അറിയിച്ചു.