മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

DROWNED TO DEATH

കോട്ടയം: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലക(46)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ചേനപ്പാടി ഇടയാറ്റ്കാവ് കടവിൽ കണ്ടെത്തിയത്. 

ചൊവ്വാഴ്ച മൂന്നോടെയായിരുന്നു തിലകൻ അപകടത്തിൽപ്പെട്ടത്. മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.