ബൈക്ക് ലോറിയില്‍ ഇടിച്ചു കയറി ; രണ്ട് യുവാക്കള്‍ മരിച്ചു

accident

കോതമംഗലത്ത് തങ്കളംകാക്കനാട് ദേശീയപാതയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21) എന്നിവരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു.രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. 

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags