നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

google news
rema

നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കൈയാങ്കളിയില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. നിയമസഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭ സെക്രട്ടറിയേറ്റിന്റെ തീരുമാനമായിരിക്കും കേസില്‍ നിര്‍ണായകമാവുക. ജനപ്രതിനിധികളും പൊലിസുകാരും ഉള്‍പ്പെടുന്ന കേസായിതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. നിയമസഭക്കുള്ളില്‍ നടന്ന സംഘര്‍ഷമായാലും ഗുരുതര കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ കേസെടുക്കുന്നതില്‍ പൊലിസിന് തടസ്സമില്ല. പക്ഷെ തുടര്‍നടപടിക്ക് നിയമസഭ സെക്രട്ടറിയേറ്റിന്റെ അനുമതി ആവശ്യമാണ്.
നിയമസഭ കൈയാങ്കളിക്കിടെ പരിക്കേറ്റവരെ കുറിച്ച് ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരിക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയ്ത. വാച്ച് ആന്റ് വാര്‍ഡ് ആയ ഷീന രേഖമൂലം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇനി സ്പീക്കറുടെ ഓഫീസിന് മുന്നില്‍ മഹസ്സര്‍ തയ്യാറാക്കണം, സിസിടിവി ദൃശ്യങ്ങളും, സഭാ സിടി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലിസിന് ശേഖരിക്കണം.
ഇക്കാര്യത്തില്‍ പൊലിസ് കത്ത് നല്‍കിയാല്‍ നിയമസഭ സെക്രട്ടറി എന്തു നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. മാത്രമല്ല ഒരേ സ്ഥലത്തുനടന്ന സംഭവത്തില്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ക്കെരികെ ചുമത്തിയത് വ്യത്യസ്ത വകുപ്പുകളാണ്. ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്. പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തില്ല.

Tags