ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

google news
jayanth

വയനാട് വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ പൂളക്കല്‍ വീട്ടില്‍ പി. ജയന്ത് (36) ആണ് പിടിയിലായത്. ഇയാള്‍ 2022ല്‍ മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുത്ത് കോടതി നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. 

അന്ന് മുതല്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്ന പൊലീസ് താമരശ്ശേരി പരപ്പന്‍ പൊയില്‍ വച്ചാണ് ജയന്തിനെ കസ്റ്റഡിയിലെടുത്തത്. 

Tags