കളമശ്ശേരിയിൽ ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ
Updated: Aug 31, 2024, 20:53 IST
കൊച്ചി: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ മുട്ടത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി അനീഷിനെ (34)യാണ് കൊലപ്പെടുത്തിയത്.
കളമശ്ശേരി എച്ച് എം ടി ജംങ്ഷനിൽ വെച്ചായിരുന്നു സംഭവം. പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയ ശേഷം ഇറങ്ങിയോടുകയായിരുന്നു.