വയനാട്ടിലെ കാട്ടാന ആക്രമണം: സർക്കാരിനെ വിമർശിച്ച് താമരശ്ശേരി രൂപത ബിഷപ്പ്

bishop
bishop

കോഴിക്കോട്: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം തുടർക്കഥയാകുമ്പോൾ സർക്കാരിനെ വിമർശിച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവെക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇനിയും കൈ കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. നിയമം കയ്യിലെടുത്തെന്ന ആക്ഷേപവുമായി വരരുത്. നിയമം കയ്യിലെടുക്കേണ്ടുന്ന സാഹചര്യം വന്നാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും വയനാട്ടില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കര്‍ഷക പ്രതിനിധി മത്സരിക്കും. മുഖ്യമന്ത്രിയടക്കമുള്ള ഒരാളെയും പോയി കാണില്ലെന്നും ബിഷപ്പ് പറഞ്ഞു.