തളിപ്പറമ്പിലെ വാഹനാപകടം ; നാലുപേർക്ക് ജീവൻ പകുത്തു നൽകി ജോമോൻ യാത്രയായി
jomon

തളിപ്പറമ്പ് : തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം നടന്ന കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ് ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ബന്ധുക്കളുടെ താൽപര്യപ്രകാരം യുവാവിന്റെ
അവയവങ്ങൾ ദാനം ചെയ്തുതളിപ്പറമ്പ ദേശീയ പാതയിൽ കുറ്റിക്കോലിനും ഏഴാംമൈലിനുമിടയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ് ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. 

മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ജോമോൻ്റെ  കുടംബം ആഗ്രഹമറിയിച്ചത് പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. കഴിഞ്ഞ 17 ന് പുലർച്ചെ 1 മണിയോടെയായിരുന്നു അപകടം നടന്നത്. ജോമോൻ്റെ കൂടെ ഉണ്ടായിരുന്ന ശ്രീരാജ് നും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.തളിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഏഴാം മൈലിന് സമീപം വളവിൽ വച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പെട്ടിക്കട തകർത്ത് മറിയുകയായിരുന്നു.

Share this story