സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം തലശ്ശേരി പോലീസ് സ്റ്റേഷന്

Thalassery Police Station was awarded as the best police station in the state
Thalassery Police Station was awarded as the best police station in the state

തിരുവനന്തപുരം: പുരസ്‌കാര നിറവിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ. കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന് 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചു.

ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്.

പുരസ്കാരത്തിൽ രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും പങ്കിട്ടു.

Tags